അനധികൃതമായി കടത്തുകയായിരുന്ന സൗദി റിയാൽ പിടികൂടി

കോഴിക്കോട്‌ കുന്ദമംഗലം മടവൂർ സ്വദേശികളായ നാലു പേർ വന്ന മഹീന്ദ്ര സ്കോർപിയോ വാഹനം പരിശോധിച്ചപ്പോഴാണ് അമ്പതിനായിരം സൗദി അറേബ്യൻ റിയാൽ പിടിച്ചെടുത്തത്

Update: 2021-10-26 17:53 GMT

താനൂർ: മലപ്പുറം താനൂരിൽ അനധികൃതമായി കടത്തുകയായിരുന്ന സൗദി റിയാൽ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി താനൂർ സ്റ്റേഷൻ പരിധിയിലെ കുണ്ടുങ്ങൽ അത്താണി എന്ന സ്ഥലത്ത് പോലിസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സൗദി റിയാലുമായി നാലുപേർ പിടിയിലായത്.

കോഴിക്കോട്‌ കുന്ദമംഗലം മടവൂർ സ്വദേശികളായ നാലു പേർ വന്ന മഹീന്ദ്ര സ്കോർപിയോ വാഹനം പരിശോധിച്ചപ്പോഴാണ് അനധിക്യതമായി കൊണ്ടുപോകുകയായിരുന്ന അമ്പതിനായിരം സൗദി അറേബ്യൻ റിയാൽ (പത്ത് ലക്ഷം ഇന്ത്യൻ രൂപ) പിടിച്ചെടുത്തത് . എസ്ഐ ശ്രീജിത്ത്, എഎസ്ഐ റഹീം യൂസഫ്, സിപിഒ കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണം തുടരുമെന്ന് സിഐ ജീവൻ ജോർജ് പറഞ്ഞു.


Similar News