എസ്ഡിപിഐ മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

പ്രതിനിധി സഭ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു.

Update: 2021-08-29 15:44 GMT

മലപ്പുറം: വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള എസ്ഡിപിഐ ജില്ലാ പ്രസിഡന്റായി ഡോ. സിഎച്ച് അശ്‌റഫിനേയും ജനറല്‍ സെക്രട്ടറിയായി അഡ്വ. സാദിഖ് നടുത്തൊടിയേയും തിരഞ്ഞെടുത്തു. ശനിയാഴ്ച്ച പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന പ്രതിനിധി സഭയില്‍ വെച്ചാണ് പാര്‍ട്ടിയുടെ മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി എ.സൈതലവി ഹാജി, ബാബുമണി കരുവാരക്കുണ്ട്, എ.ബീരാന്‍ കുട്ടി, സെക്രട്ടറിമാരായി മുസ്തഫ പാമങ്ങാടന്‍, അഡ്വ. കെസി നസീര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സുനിയ സിറാജ്, നൂറുല്‍ ഹഖ്. എന്നിവരെയും ട്രഷറര്‍ ആയി കെസി സലാമിനേയും തിരഞ്ഞെടൂത്തു.

പ്രതിനിധി സഭ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി റിട്ടേണിങ് ഓഫീസര്‍ ആയി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Similar News