വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ച ഹെഡ്മിസ്ട്രസിന് എതിരേ എസ്ഡിപിഐ മാർച്ച്
വർഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം ചെയ്തികൾ വെച്ച് പൊറിപ്പിക്കില്ലന്നും ഈ പ്രതിഷേധം സൂചന മാത്രമാണെന്നും മുസ്തഫ മാസ്റ്റർ ഓർമ്മിപ്പിച്ചു.
മലപ്പുറം: പറങ്കിമൂച്ചിക്കൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ ട്രെയിനിങ് അധ്യാപികമാരായി വന്നവർ പർദ്ദ ഇട്ടതിന്റെ പേരിൽ പ്രധാനധ്യാപികയുടെ വിലക്ക്. സ്കൂളിൽ പർദ്ദ ധരിച്ചു പഠിപ്പിക്കാൻ അനുവദിക്കില്ലന്ന് പറഞ്ഞു തിരിച്ചയച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പൊന്മള പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ച ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്യുക. വർഗീയ ധ്രുവീകരണം നടത്തുന്ന ഇത്തരം ചെയ്തികൾ വെച്ച് പൊറിപ്പിക്കില്ലന്നും ഈ പ്രതിഷേധം സൂചന മാത്രമാണെന്നും മുസ്തഫ മാസ്റ്റർ ഓർമ്മിപ്പിച്ചു.
മുജീബ് മാസ്റ്റർ, ഹംസ പി കെ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി റൈഹാനത്ത്, മുസ്തഫ വില്ലൻ എന്നിവർ സംസാരിച്ചു. ഹഫ്സ മുസ്തഫ, ഷാഹിന ലത്തീഫ്, സൈനബ അലവിക്കുട്ടി, സുഹ്റ ഷരീഫ് എന്നിവർ സന്നിഹിതരായിരുന്നു. ഷരീഫ് വില്ലൻ, ലത്തീഫ് ചാപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി.