എംപി ഫണ്ട് വിതരണത്തില്‍ അപാകത :എസ്ഡിപിഐ പ്രതിഷേധസമരം നടത്തി
എംപി ഫണ്ട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളേജിന് നൽകി
ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി കോളേജിന് അന്യായമായി എംപി ഫണ്ട് അനുവദിച്ചതില്‍ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തി. നഗരസഭ പരിധിയില്‍ 15 ഇടങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട എംപി ഫണ്ട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളേജിന് ശൗചാലയം പണിയാന്‍ അനുവദിച്ചതില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സെക്രട്ടറി, സിപിഎം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് സമരത്തില്‍ ആവശ്യപ്പെട്ടു.
വിവിധയിടങ്ങളില്‍ നടന്ന സമരത്തില്‍ മണ്ഡലം സെക്രട്ടറി അഷ്‌റഫ് പിഎം, മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തില്‍, സെക്രട്ടറി ഫൈസല്‍ മര്‍വ,അബ്ദുള്ള കീഴൂര്‍, റിനാസ് ഇരിട്ടി, മുസ്തഫ പുന്നാട്, യൂനുസ് ഉളിയില്‍, സത്താര്‍, അന്‍സാര്‍ ചാവശ്ശേരി, റസാഖ് നടുവനാട്, എന്നിവര്‍ നേതൃത്വം നല്‍കി.