കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭിച്ചില്ലെന്ന് പരാതി
കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് തുക ലഭിക്കുന്നതിന് വേണ്ട നടപടി കൃഷി വകുപ്പും സപ്ലൈകോയും കൈകൊള്ളണമെന്ന് പുത്തന്‍ചിറ വില്ല്യമംഗലം പാടശേഖര സമിതി സെക്രട്ടറി പി സി ബാബു ആവശ്യപെട്ടു.
മാള: നെല്‍കൃഷിക്കാര്‍ക്ക് നെല്ലിന്റെ വില ഒരു മാസം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് പരാതി. മാള പുത്തന്‍ചിറ പാടശേഖരത്തില്‍ നിന്ന് സപ്ലൈക്കോ നെല്ല് സംഭരിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും എസ്ബിഐയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് പണം ഇത് വരെയും കിട്ടിയിട്ടില്ല. മറ്റ് ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഒരു മാസം തികയുന്നതിന് മുന്‍പ് തുക കിട്ടിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് സപ്ലൈക്കോ നെല്ല് സംഭരിച്ചത്. കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് എസ്ബിഐ ബാങ്ക് വഴി തുക ലഭിക്കുന്നതിന് വേണ്ട നടപടി കൃഷി വകുപ്പും സപ്ലൈകോയും കൈകൊള്ളണമെന്ന് പുത്തന്‍ചിറ വില്ല്യമംഗലം പാടശേഖര സമിതി സെക്രട്ടറി പി സി ബാബു ആവശ്യപെട്ടു. എസ്ബിഐ മാള ശാഖയില്‍ സപ്ലൈക്കോ തന്ന ബില്ലും ആധാര്‍ കാര്‍ഡ് കോപ്പിയും ഒരു ഫോട്ടോയും കൊടുത്തിട്ട് 50 ശതമാനം തുക ലോണ്‍ തരാമെന്ന് പറഞ്ഞ് ബാങ്ക് അപേക്ഷ വെപ്പിച്ചിട്ടും പൈസ ആയിട്ടില്ല എന്നാണ് ബാങ്കധികൃതര്‍ പറയുന്നത്. സപ്ലൈക്കോ തൃശൂര്‍ ഓഫിസില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ എസ്ബിഐയുടെ കോ ഓര്‍ഡിനേറ്റര്‍ ഇവരുടെ അപേക്ഷകള്‍ തൃശൂര്‍ ഓഫിസില്‍ എത്തിച്ചാല്‍ തുക ലഭിക്കും എന്നാണ് അറിയിച്ചത്. കൃഷി വകുപ്പ് മന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപെടുന്നത്. ഇതുസംബന്ധിച്ച് മന്ത്രിക്കും മറ്റും പാടശേഖര സമിതി പരാതി അയച്ചിട്ടുണ്ട്.