ചേലക്കരയില്‍ 219 അങ്കണവാടികളില്‍ ടെലിവിഷന്‍: യു ആര് പ്രദീപ് എംഎല്‍എ
ഇതിനാവശ്യമായ തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് യു ആര് പ്രദീപ് എംഎല്‍എ അറിയിച്ചു.
ചേലക്കര(തൃശൂര്‍): ചേലക്കര നിയോജകമണ്ഡത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് 219 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് സ്മാര്‍ട്ട് ടിവികള്‍ നല്‍കും. ഇതിനാവശ്യമായ തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് യു ആര് പ്രദീപ് എംഎല്‍എ അറിയിച്ചു.
9 പഞ്ചായത്തുകളിലായി 219 സ്മാര്‍ട്ട് ടിവികള്‍ക്കാണ് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുക. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കി.