അരീക്കോട് കിളി കല്ല് ഭാഗത്തെ റോഡ് വിഷയത്തിൽ എംഎൽഎ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരാതി നൽകി
നിരന്തരം അപകടം നടക്കുന്ന കിളി കല്ല് ഭാഗത്തെ റോഡ് വളവ് വീതി കൂട്ടാനും റോഡിൻ്റെ ഇറക്കം കുറക്കാനും തുടർനടപടികൾ സ്വീകരിക്കാൻ ഇടപ്പെടൽ നടത്തുമെന്ന് എംഎൽഎ ഉറപ്പ് നൽകി.
മലപ്പുറം: ഏറനാട് മണ്ഡലത്തിൽ അരീക്കോട് മഞ്ചരി സംസ്ഥാന പാതയിൽപ്പെട്ട കിളി കല്ല് ഭാഗത്ത് അപകടം തുടർച്ചയാവുന്നത് റോഡിൻ്റെ വീതി കുറവും അപകടരമായ വളവും മൂലമായതിനാൽ ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഏറനാട് മണ്ഡലം കമ്മറ്റി ഭാരവാഹികൾ പി കെ ബഷീർ എംഎൽഎക്ക് പരാതി നൽകി.
നിരന്തരം അപകടം നടക്കുന്ന കിളി കല്ല് ഭാഗത്തെ റോഡ് വളവ് വീതി കൂട്ടാനും റോഡിൻ്റെ ഇറക്കം കുറക്കാനും തുടർനടപടികൾ സ്വീകരിക്കാൻ ഇടപ്പെടൽ നടത്തുമെന്ന് എംഎൽഎ ഉറപ്പ് നൽകി. എസ്ഡിപിഐ ഏറനാട് മണ്ഡലം പ്രസിഡൻറ് യൂസഫ് ചെമ്മല, സെക്രട്ടറി ബീരാൻ കുട്ടി മൗലവി, പി പി ഷൗക്കത്തലി കാവനൂർ എന്നിവരാണ് പരാതി സമർപ്പിച്ചത്.