വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
തിരൂരങ്ങാടി: വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി പന്താരങ്ങാടി ലക്ഷം വീട് കോളനിയിലെ കോട്ടുവലക്കാട് ദാസന്റെ മകൾ അഞ്ജലി (14) ആണ് മരിച്ചത്. തിരൂരങ്ങാടി ജിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.