വയനാട് ജില്ലയില്‍ 145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി
കൽപ്പറ്റ: വയനാട് ജില്ലയില്‍ ശനിയാഴ്ച്ച 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 88 പേര്‍ രോഗമുക്തി നേടി. 141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7075 ആയി. 6142 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിൽസയിലിരിക്കെ 48 മരണം. നിലവില്‍ 885 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 387 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 635 പേരാണ്. 386 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7963 പേര്‍. ഇന്ന് വന്ന 103 പേര്‍ ഉള്‍പ്പെടെ 624 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1202 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 132234 സാംപിളുകളില്‍ 129263 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 122188 നെഗറ്റീവും 7075 പോസിറ്റീവുമാണ്.