തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നാളെ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. രാവിലെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.