അഭിനന്ദന്‍ വര്‍ധമാനെ കുറിച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രനിര്‍ദേശം

Update: 2019-02-28 13:45 GMT

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കുറിച്ചുള്ള വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനു കേന്ദ്രനിര്‍ദേശം. വര്‍ധമാനെ കുറിച്ചുള്ള 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണു ഐടി മന്ത്രാലയം നിര്‍ദേശിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണു വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഐടി മന്ത്രാലയം നിര്‍ദേശിച്ചത്. വര്‍ധമാനെ പാകിസ്താന്‍ പട്ടാളം പിടികൂടുന്നതും മര്‍ദിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇവയില്‍ ഏതു വീഡിയോകളാണു നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതെന്നു അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Tags:    

Similar News