ലോക്‌സഭാ തിരഞ്ഞെടുപ്പ്; 647 പെയ്ഡ് ന്യൂസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ടു 647 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതില്‍ 57 എണ്ണം അവസാനഘട്ട വോട്ടെടുപ്പ് നടന്ന ഇന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിലെ 909 പോസ്റ്റുകള്‍ നീക്കം ചെയ്തതായും കമ്മീഷന്‍ വ്യക്തമാക്കി.
ഇതാദ്യമാണ് സാമൂഹിക മാധ്യമങ്ങളെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി കമ്മീഷന്‍ ഉള്‍പെടുത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി എല്ലാ മണ്ഡലങ്ങളിലും കമ്മീഷന്‍ ഓരോ നിരീക്ഷകനെയും ഏര്‍പെടുത്തിയിരുന്നു. ഫേസ്ബൂക്ക് 650, ട്വിറ്റര്‍ 220, ഷെയര്‍ ചാറ്റ് 31, ഗൂഗ്ള്‍ 5, വാട്‌സാപ്പ് 3 എന്നിങ്ങനെയാണ് കമ്മീഷന്‍ നീക്കം ചെയ്ത പോസ്റ്റുകള്‍.