ആര്‍എസ്എസ് പരിപാടിക്കെത്തിയ ബിജെപി നേതാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു (വീഡിയോ കാണാം)
മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസമിലെ തിന്‍സുക്കിയ ജില്ലയില്‍ നിന്നുള്ള ബിജെപി അധ്യക്ഷന്‍ ലാകേശ്വര്‍ മൊറാര്‍ എന്ന നേതാവിനെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ദേശീയ പൗരത്വ ബില്ലിന്റെ പേരില്‍ ബിജെപിക്കെതിരെ നടക്കുന്ന പ്രതിഷേധം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാവുന്നു. ബില്ല് സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ ഒറ്റ ബിജെപി നേതാക്കളെ പോലും അസമില്‍ കാലുകുത്തിക്കില്ലെന്ന് ജനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
പറഞ്ഞ കാര്യം അതേ പോലെ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. അസമില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അധ്യക്ഷനെ ജനം പൊതിരെ തല്ലി. മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസമിലെ തിന്‍സുക്കിയ ജില്ലയില്‍ നിന്നുള്ള ബിജെപി അധ്യക്ഷന്‍ ലാകേശ്വര്‍ മൊറാര്‍ എന്ന നേതാവിനെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആര്‍എസ്എസന്റെ പോഷക സംഘടനയായ ലോക് ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
ലാകേശ്വര്‍ എത്തിയപ്പോള്‍ തന്നെ മൂവായിരത്തോളം വരുന്ന പ്രതിഷേധകര്‍ വളഞ്ഞു. പിന്നാലെ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളി തുടങ്ങി. തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ലാകേശ്വറിനെ തള്ളിയിട്ട് മര്‍ദ്ദിക്കുന്നതും മുടി വലിക്കുന്നതുമെല്ലാം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉണ്ട്. കൂടാതെ ലോകേശ്വറിനൊപ്പം എത്തിയ മറ്റ് ബിജെപി അംഗങ്ങളെയും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു.
മര്‍ദ്ദനമേറ്റ ലോകേശ്വറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തേയും അസമില്‍ ബില്ലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലേങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിവരമറിയുമെന്നാണ് സഖ്യകക്ഷികള്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.