യെദ്യൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സമ്മാനം നല്‍കിയ ബെംഗളൂരു മേയര്‍ക്ക് പിഴ

Update: 2019-08-04 10:34 GMT

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം നല്‍കിയ മേയര്‍ക്ക് പിഴ. ബംഗളൂരു മേയര്‍ ഗംഗാംബിക മല്ലികാര്‍ജുനയ്ക്കാണ് 500 രൂപ പിഴ വിധിച്ചത്. പ്ലാസ്റ്റിക്ക് നിരോധിച്ച ബംഗളൂരുവില്‍ സമ്മാനം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു നല്‍കിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് തെറ്റിപറ്റിയെന്ന് മേയര്‍ പറഞ്ഞങ്കിലും വിമര്‍ശനം രൂക്ഷമായതോടെ പിഴ അടക്കാന്‍ സമ്മതിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവറുകള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പതാകകള്‍, ബാനറുകള്‍, ഫ്‌ളെക്‌സുകള്‍ തുടങ്ങിയവ കഴിഞ്ഞ വര്‍ഷം മുതലാണ് ബംഗളൂരുവില്‍ നിരോധിച്ചത്.

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച മേയര്‍ ഡ്രൈഫ്രൂട്ട്‌സ് സമ്മാനമായി നല്‍കിയപ്പോള്‍ അതില്‍ പൊതിഞ്ഞപ്ലാസ്റ്റിക് കവര്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. എന്നാല്‍ സമ്മാനപ്പൊതിയിലെ പ്ലാസ്റ്റിക് കവര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ആരാണ് ഇങ്ങനെ ചെയ്തതെന്ന് തന്നിക്കറിയില്ലെന്നുമായിരുന്നു മേയറുടെ പ്രതികരണം.

Tags:    

Similar News