മുസ്ലികളോടു ക്രൂരത കാണിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും തുല്ല്യരെന്നു മായാവതി

Update: 2019-02-14 12:10 GMT
മുസ്ലികളോടു ക്രൂരത കാണിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും തുല്ല്യരെന്നു മായാവതി

ന്യൂഡല്‍ഹി: നിരപരാധികളായ മുസ്‌ലിംകളോട് ക്രൂരമായി പെരുമാറുന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നു ബിഎസ്പി അധ്യക്ഷ മായാവതി. പശുവിനെ ആക്രമിച്ചുവെന്നാരോപിച്ചു മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയതും അലിഗഢ് മുസ്‌ലിം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആദിത്യനാഥ് സര്‍ക്കാറിന്റെ നടപടിയെയും പരാമര്‍ശിച്ചായിരുന്നു മായാവതിയുടെ പ്രസ്താവന. പശുവിനെ ആക്രമിച്ചുവെന്നു സംശയമുന്നയിച്ചും മറ്റും ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിരപരാധികളായ മുസ്‌ലിംകളോട് ക്രൂരമായാണ് പെരുമാറുന്നത്. മധ്യപ്രദേശില്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ നടപടികള്‍തന്നെയാണു ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാരും മുസ്‌ലിംകളോടു ചെയ്യുന്നത്. ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് ജനങ്ങളാണു തീരുമാനിക്കേണ്ടതെന്നും മായാവതി പറഞ്ഞു. 

Tags:    

Similar News