ന്യൂഡല്‍ഹി: ബിജെപി നേതാവായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പം എത്തിയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പട്ന സാഹിബ് ലോക്സഭ മണ്ഡലത്തില്‍ നിന്ന് ബിജെപിക്ക് വേണ്ടി മല്‍സരിച്ച് രണ്ട് തവണ എംപിയായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ. പക്ഷേ മോദിയുടെ നയങ്ങളെ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ എതിര്‍ത്തിരുന്ന സിന്‍ഹക്ക് ഇപ്രാവിശ്യം ബിജെപി സീറ്റ് നല്‍കിയില്ല. ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശത്രുഘ്നന്‍ സിന്‍ഹ പ്രതികരിച്ചു.