ഇസ്രായേല്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്‌തെന്ന്; ജഗന്‍ മോഹനെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ ജെറുസലേം യാത്രയുടെ സുരക്ഷയ്ക്ക് 22.5 ലക്ഷം രൂപ ചെലവായെന്നാണ് ആന്ധ്രസര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചിരുന്നത്

Update: 2019-08-03 05:44 GMT

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി ഇസ്രായേല്‍ യാത്രയ്ക്ക് പൊതുഖജനാവ് ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി ബിജെപി. കുടുംബസമേതമുള്ള ജെറുസലേം യാത്രയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ പണം ഉപയോഗിച്ചെന്നാണ് ആരോപണം. സ്വകാര്യ സുരക്ഷയ്ക്ക് എങ്ങനെയാണ് പൊതുഖജനാവില്‍ നിന്ന് പണം ഉപയോഗിക്കുകയെന്നതില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ജഗന്‍മോഹനും വിശദീകരണം നല്‍കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി സത്യമൂര്‍ത്തി പറഞ്ഞു. എന്നാല്‍, സംഭവം വിവാദമായതോടെ ജഗന്റെ ജെറുസലേം യാത്ര സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നും അദ്ദേഹം തന്നെയാണ് ചെലവുകള്‍ വഹിച്ചതെന്നുമുള്ള വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ജെറുസലേം യാത്രയുടെ സുരക്ഷയ്ക്ക് 22.5 ലക്ഷം രൂപ ചെലവായെന്നാണ് ആന്ധ്രസര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചിരുന്നത്.




Tags:    

Similar News