കള്ളപ്പണക്കേസ്: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 31 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്. കേസില്‍ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. സോറന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. ഭാനുപ്രതാപ് പ്രസാദ്, രാജ്കുമാര്‍ പാഹന്‍, ഹിലാരിയസ് കച്ചപ്, ബിനോദ് സിങ് എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. 8.86 ഏക്കര്‍ ഭൂമി കണ്ടുകെട്ടാന്‍ ഇ ഡി കോടതിയുടെ അനുമതി തേടിയിരുന്നു.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജനുവരിയിലാണ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ സോറന്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത അദേഹം നിലവില്‍ ബിര്‍സ മുണ്ടല്‍ സെന്‍ട്രല്‍ ജയിലിലാണ്.