ജമ്മുവില്‍ ഗ്രനേഡ് ആക്രമണത്തില്‍ 16 കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു റാംബനില്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 16 കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച്ച രാത്രി 11നായിരുന്നു ആക്രമണം. ജമ്മു റാംബനിലെ നിര്‍മാണ കമ്പനിയുടെ ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്.
പ്രദേശം പോലിസിന്റെയും സുരക്ഷാ സേനയുടേയും നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു. എംജി നിര്‍മാണ കമ്പനിയുടെ ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 16കാരനും നിര്‍മാണ കമ്പനിയിലെ തൊഴിലാളിക്കും പരിക്കേറ്റു. ഉദംപൂര്‍ സ്വദേശി രത്തന്‍ലാലിന്റെ മകന്‍ ഗോപാല്‍ ശര്‍മ(37), നിര്‍മാണ കമ്പനിക്ക് സമീപമുള്ള മദ്‌റസക്ക് മുന്‍പില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ആഖ്വിബ്(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബനിഹാല്‍ സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.