ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. യുഎപിഎ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണു നിരോധനം. അഭ്യന്തര സുരക്ഷക്കു ഭീഷണിയാവുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണു സംഘടനയെ നിരോധിക്കുന്നതെന്നു മന്ത്രാലയം അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വിഘാതമാണ്. കശ്മീരിലെ സായുധപ്രര്‍ത്തകരെ സഹായിക്കുന്ന സമീപനമാണ് സംഘടന കൈക്കൊള്ളുന്നതെന്നും അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.