പുല്‍വാമ ആക്രമണം: കേന്ദ്രം സര്‍വകക്ഷിയോഗം വിളിച്ചു

Update: 2019-02-15 17:17 GMT

ന്യൂഡല്‍ഹി: പുല്‍വാമയില്‍ സൈനികര്‍ക്കെതിരേ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സര്‍വകക്ഷിയോഗം വിളിച്ചു. കശ്മീരില്‍ നിന്നു തിരിച്ചെത്തിയാല്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നു നേരത്തെ അഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ 11മണിക്ക് പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണു യോഗം നടക്കുക. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോടെല്ലാം യോഗത്തില്‍ പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നടപടികളായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുക. 

Tags: