തെലങ്കാനയുടെ ഔദ്യോഗിക മുദ്രയില്‍നിന്ന് ചാര്‍മിനാറും 'കാകതിയ' കമാനവും നീക്കി

Update: 2024-05-31 05:54 GMT

തെലങ്കാനയുടെ ഔദ്യോഗിക മുദ്രയില്‍നിന്ന് ചാര്‍മിനാറും 'കാകതിയ' രാജവംശത്തിന്റെ കമാനവും നീക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇവയ്ക്ക് പകരം തെലങ്കാനയുടെ പോരാട്ടവും ജീവത്യാഗവും പ്രതിഫലിപ്പിക്കുന്ന പുതിയ മുദ്രയുണ്ടാക്കാനാണ് നീക്കം. സംസ്ഥാനത്തിന് പുതിയ ഔദ്യോഗിക ഗാനമുണ്ടാക്കാനും തീരുമാനിച്ചിരുന്നു.

ഓസ്‌കര്‍ ജേതാവായ എം.എം. കീരവാണി സംഗീതം നല്‍കി കവി അന്ദേശ്രീ രചിച്ച 'ജയ ജയ ഹേ തെലങ്കാന'യാണ് പുതിയ ഗാനം. കീരവാണി തെലങ്കാന സ്വദേശിയല്ല, ആന്ധ്രക്കാരനാണെന്ന് ബി.ആര്‍.എസ് നേതാക്കള്‍ ആരോപിക്കുന്നു. ചാര്‍മിനാറും കാകതീയ കമാനവും നീക്കാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷമായ ബി.ആര്‍.എസും എ.ഐ.എം.ഐ.എമ്മും വ്യക്തമാക്കി.

അതേസമയം, ബിജെപി ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയില്ലെന്നുള്ളത് ശ്രദ്ധേയമാണ്. രേവന്ത് റെഡി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.





Tags:    

Similar News