കുടിവെള്ള ക്ഷാമം: വീട്ടിലിരുന്ന് ജോലി ചെയ്തും പേപ്പര്‍ പ്ലേറ്റുകളില്‍ ഭക്ഷണം കഴിച്ചും ചെന്നൈയിലെ ടെക്കികള്‍
ജലക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളിലും മറ്റും പേപ്പര്‍ പ്ലെയിറ്റുകളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും നിറഞ്ഞു കഴിഞ്ഞു. വീടുകളിലും ഇതേ പ്രവണത ഏറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഹോട്ടലുകളും ലോഡ്ജുകളും താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ: കുടിവെള്ള ക്ഷാമവും കനത്തചൂട് രൂക്ഷമായതോടെ വീടുകളില്‍ ഇരുന്ന് ജോലിചെയ്തും പേപ്പര്‍ പ്ലേറ്റുകളില്‍ ഭക്ഷണം കഴിച്ചുമാണ് ചെന്നൈ ജനത ജീവിക്കുന്നത്. റെസിഡന്‍സ് മേഖലയിലും വ്യാപാരസ്ഥാപനങ്ങളിലും ജലക്ഷാമം രൂക്ഷമായതോടെ ജനം ദുരിതത്തിലായിട്ടുണ്ട്. വാട്ടര്‍ ടാങ്കറുകളെയാണ് നിലവില്‍ റെസിഡന്‍സ് മേഖലകളും വ്യാപാരസ്ഥാപനങ്ങളും ആശ്രയിക്കുന്നത്. പൈപ്പ് വെള്ളം പലയിടത്തും വിതരണത്തിന് ജലമില്ലാത്തതിനാല്‍ മുടങ്ങിയിട്ടുണ്ട്. അതേസമയം, അടുത്ത 100 ദിവസത്തേക്ക് ജലക്ഷാമം രൂക്ഷമായിരിക്കുമെന്നതിനാല്‍ സാധിക്കുന്ന സ്ഥലത്ത് ജോലി ചെയ്തുകൊള്ളാനാണ് ഐടി കമ്പനികള്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 12 കമ്പനികളില്‍നിന്നുള്ള അയ്യായിരത്തോളം ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞത്. ജലലഭ്യത കുറഞ്ഞതോടെ വീട്ടില്‍നിന്ന് വെള്ളം കൊണ്ടുവരണമെന്നാണ് കമ്പനികള്‍ ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.