പിഎസ്‌സി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ദമ്പതികള്‍ക്ക്

ഛത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചീഫ് മുനിസിപ്പല്‍ ഓഫിസര്‍ പരീക്ഷയിലാണ് അനുഭവ് സിങും ഭാര്യ വിഭ സിങുമാണു യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി താരങ്ങളായത്

Update: 2019-07-28 02:33 GMT

ബിലാസ്പുര്‍: പിഎസ്‌സി ക്യാംപിനിടെ പ്രണയം തുടങ്ങി വിവാഹം ചെയ്ത ദമ്പതികള്‍ക്ക് പിഎസ് സി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍. ഛത്തീസ്ഡഡിലെ ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ നേട്ടം. ഛത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചീഫ് മുനിസിപ്പല്‍ ഓഫിസര്‍ പരീക്ഷയിലാണ് അനുഭവ് സിങും ഭാര്യ വിഭ സിങുമാണു യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി താരങ്ങളായത്. ഒന്നാം റാങ്കുകാരനായ ഭര്‍ത്താവിന് 300ല്‍ 278 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ടാം റാങ്കുകാരി ഭാര്യയ്ക്കു 268 മാര്‍ക്ക് ലഭിച്ചു. 11 വര്‍ഷം മുമ്പ് ഒരു പിഎസ് സി പഠനക്യാംപിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയിച്ച് വിവാഹം ചെയ്യുന്നതും. എന്നാല്‍ വിവാഹശേഷവും ജോലി നേടാന്‍ പിഎസ് സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടര്‍ന്നു. 10 വര്‍ഷത്തിലേറെയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ഇരുവരും റാങ്ക് ജേതാക്കളായത്. വീട്ടുകാര്യം പറയുമ്പോള്‍ പോലും പരീക്ഷയാണ് ചര്‍ച്ചയിലേക്കു വരാറുണ്ടായിരുന്നതെന്ന് ഏഴു വര്‍ഷമായി പഞ്ചായത്ത്, ഗ്രാമ വികസന വകുപ്പില്‍ അസി. ഡവലപ്‌മെന്റ് ഓഫിസറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് അനുഭവ് പറഞ്ഞു. ഇക്കഴിഞ്ഞ മേയ് 5നാണു എഴുത്തുപരീക്ഷ നടന്നതെന്ന് എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു.



Tags:    

Similar News