മദ്‌റസയില്‍ പഠിപ്പിക്കരുത്, രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാവരുത്; അസമിലെ ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാന്‍ നിബന്ധനകളുമായി മുഖ്യമന്ത്രി

Update: 2024-03-24 14:46 GMT

ദിസ്പൂര്‍: അസമിലെ ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാനുള്ള നിബന്ധനകള്‍ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സ്വദേശികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണം, രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കരുത്, കുട്ടികളെ മദ്‌സയില്‍ പഠിപ്പിക്കാന്‍ അയക്കരുത് തുടങ്ങിയവയാണ് നിബന്ധനകള്‍.

കുട്ടികളെ മദ്‌സയില്‍ പഠിപ്പിക്കാന്‍ അയക്കുന്നതിന് പകരം ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമാക്കാന്‍ പഠിപ്പിക്കണം, പെണ്‍കുട്ടികളെ സ്‌കൂളിലേക്കയക്കണം, പിതാവിന്റെ സ്വത്തില്‍ അവകാശം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബഹുഭാര്യത്വം അസമീസ് സംസ്‌കാരമല്ല. ആ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ തയ്യാറായാലേ അവരെ അസമീസ് പൗരന്മാരായി അംഗീകരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Tags:    

Similar News