ഗുവാഹത്തി: പൗരത്വ ബില്ലിനെതിരേ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്ത്വത്തില്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രധാനമന്ത്രി ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകവെയാണ് ഗോ ബാക്ക് വിളികളോടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. ക്രിഷക് മുക്രി സംഗ്രം സമിതിയും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൗരത്വ ബില്ലുമായി മുന്നോ്ട്ടു പോവാന്‍ തന്നെയാണു സര്‍ക്കാര്‍ തീരുമാനമെങ്കില്‍ കടുത്ത് പ്രതിഷേധമായിരിക്കും ഇനി നേരിടേണ്ട്ി വരികയെന്നു ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഭട്ടാചാര്യ പറഞ്ഞു