രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.25 ശതമാനമായി കുറഞ്ഞു; 24 മണിക്കൂറിനുള്ളില്‍ 35,176 പേര്‍ രോഗമുക്തരായി

2020 ജൂണ്‍ മധ്യത്തില്‍ 53 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് കുത്തനെ വര്‍ധിച്ച് നിലവില്‍ 64 ശതമാനമായി.

Update: 2020-07-28 16:55 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് വീണ്ടും കുറഞ്ഞ് നിലവില്‍ 2.25 ശതമാനമായി. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാംദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 30,000 കടന്നു. 2020 ജൂണ്‍ മധ്യത്തില്‍ 53 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് കുത്തനെ വര്‍ധിച്ച് നിലവില്‍ 64 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 35,176 കൊവിഡ് രോഗികളാണ് ആശുപത്രി വിട്ടത്.

ആകെ രോഗമുക്തര്‍ 9 ലക്ഷം കവിഞ്ഞു. നിലവില്‍ 9,52,743 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ എണ്ണത്തിലുള്ള വര്‍ധനവ് മൂലം രോഗമുക്തരുടെ എണ്ണവും നിലവിലുള്ള കേസുകളുടെ എണ്ണവും തമ്മിലുള്ള അന്തരം വീണ്ടും വര്‍ധിച്ചു. നിലവില്‍ ഇത് 4,55,755 ആണ്. രാജ്യത്തെ കൊവിഡ്-19 രോഗികളുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 4,96,988 ആണ്. ആശുപത്രികളിലും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വൈദ്യസഹായം ഉറപ്പാക്കുന്നുമുണ്ട്. 

Tags:    

Similar News