കൊവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്

ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടിപിസിആര്‍ പരിശോധനയുടെ കൃത്യത നല്‍കും എന്നതാണ് ക്രിസ്പ് ആര്‍ പരിശോധനയുടെ മെച്ചം.

Update: 2020-09-19 18:52 GMT

ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയ്ക്ക് പുതിയ സാങ്കേതിക വിദ്യയുമായി ടാറ്റാ ഗ്രൂപ്പ്. ശാസ്ത്രീയവ്യാവസായിക ഗവേഷണ കേന്ദ്രത്തിന്റെയും (CSIR), ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB) യുടെയും സഹകരണത്തോടെ വികസിച്ച സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ കൃത്യതയുണ്ട് എന്നാണ് അവകാശവാദം. ക്രിസ്പ് ആര്‍ എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഈ പരിശോധനയ്ക്ക് ഗ്രഗ്‌സ് കണ്‍ട്രോളര്‍ അംഗീകാരം നല്‍കി.

ആന്റിജന്‍ പരിശോധനയുടെ സമയം കൊണ്ട് ആര്‍ടിപിസിആര്‍ പരിശോധനയുടെ കൃത്യത നല്‍കും എന്നതാണ് ക്രിസ്പ് ആര്‍ പരിശോധനയുടെ മെച്ചം. അതായത് 20 മിനുട്ട് കൊണ്ട് കൃത്യമായ പരിശോധന നടത്താന്‍ ആവും. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത മികച്ച സാങ്കേതിക വിദ്യ എന്ന് ടാറ്റാ മെഡിക്കല്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലിമിറ്റഡ് സിഇഒ ഗിരീഷ് കൃഷ്ണ മൂര്‍ത്തി പറഞ്ഞു.

Tags:    

Similar News