പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തില്‍ പട്ടത്തിന്റെ നൂല് കുടുങ്ങി 15 അപകടങ്ങള്‍ നടന്നതായി ഡല്‍ഹി പോലിസ് പറഞ്ഞു. ഗ്ലാസ് പൗഡര്‍ പുരട്ടിയ ചൈനീസ് പട്ടത്തിന്റെ നിര്‍മ്മാണവും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചതാണ്.

Update: 2019-08-17 06:38 GMT

ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി പശ്ചിമ വിഹാറില്‍ ബൈക്ക് യാത്രികാരന്‍ മരിച്ചു. സിവില്‍ എന്‍ജിനിയറായ ബുദ്ധവിഹാര്‍ സ്വദേശി മാനവ് ശര്‍മ(28)യാണ് മരിച്ചത്. രക്ഷാബന്ധന്‍ ആഘോഷത്തിന് ശേഷം സഹോദരിമാരോടൊപ്പം വരുന്നതിനിടേയാണ് അപകടം നടന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മാനവ് ശര്‍മയുടെ കഴുത്തില്‍ ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കുരുങ്ങുകയായിരുന്നു. സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ പോലുമാകാതെ മാനവ് ശര്‍മ താഴെ വീണു. ഉടന്‍ മാനവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തില്‍ പട്ടത്തിന്റെ നൂല് കുടുങ്ങി 15 അപകടങ്ങള്‍ നടന്നതായി ഡല്‍ഹി പോലിസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മേഖലയില്‍ ആളുകള്‍ പട്ടം പറത്താറുണ്ട്. ഗ്ലാസ് പൗഡര്‍ പുരട്ടിയ ചൈനീസ് പട്ടത്തിന്റെ നിര്‍മ്മാണവും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചതാണ്.

Tags:    

Similar News