മോദിക്ക് മുന്നില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയറവ് പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. നരേന്ദ്രമോദിക്കും സംഘത്തിനും മുമ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയറവ് പറഞ്ഞു.
നമോ ടിവി, മോദി സേന, മോദിയുടെ കേദാര്‍നാഥ് നാടകം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നടപടിയെടുക്കാതെ കമ്മീഷന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. നരേന്ദ്രമോദിയുടെ കേദാര്‍ നാഥ് സന്ദര്‍ശന നാടകം പെരുമാറ്റച്ചട്ടലംഘനമായിട്ടും നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൃദുസമീപന നിലപാടിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും രംഗത്തുവന്നിരുന്നു. മോദിക്കെതിരേ നടപടിയാവശ്യപ്പെട്ട് ടിഡിപി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിട്ടുണ്ട്.