ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 31 മാവോവാദികള്‍ കൊല്ലപ്പെട്ടു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മരണം

റായ്പൂര്‍: ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ 31 മാവോവാദികളും രണ്ട് സുരക്ഷാ ഉദ്ദ്യോഗസ്ഥരും കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോവാദി വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.