എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു: കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം; കേന്ദ്രത്തില്‍ എന്‍ഡിഎ
കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടാനാണ് സാധ്യത. എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച വരാനിരിക്കെ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെയും പ്രവചനം. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ- ആക്‌സിസ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടാനാണ് സാധ്യത. എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. അതേസമയം, ന്യൂസ് 18, ന്യൂസ് നേഷന്‍ ചാനലുകള്‍ പുറത്തുവിട്ട സര്‍വേകളില്‍ എല്‍ഡിഎഫ് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ന്യൂസ് 18 ചാനല്‍ 11 മുതല്‍ 13 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് പ്രവചിക്കുമ്പോള്‍ ന്യൂസ് നേഷനാവട്ടെ എല്‍ഡിഎഫിന് 5 മുതല്‍ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ സൂചനകള്‍. എന്‍ഡിഎ 306 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവര്‍ക്ക് 104 സീറ്റുകള്‍ ലഭിക്കുമെന്നും ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. എന്‍ഡിഎ 298 സീറ്റകള്‍ നേടുമെന്നാണ് ന്യൂസ് എക്‌സ് പ്രവചനം. യുപിഎ 118 ഉം മറ്റുള്ളവര്‍ 86 സീറ്റുകളും എസ്പി-ബിഎസ്പി സഖ്യം യുപിയില്‍ 40 സീറ്റുകള്‍ നേടുമെന്നുമാണ് ന്യൂസ് എക്‌സിന്റെ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ 287 സീറ്റുകള്‍ നേടുമെന്ന് റിപബ്ലിക്- സീ വോട്ടറും പ്രവചിച്ചു.
യുപിഎ 128 സീറ്റുകളും മറ്റുള്ളവര്‍ 87 സീറ്റുകളും എസ്പി-ബിഎസ്പി സഖ്യം 40 സീറ്റുകളും നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍ഡിഎ 282 മുതല്‍ 290 സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് നേഷന്റെ പ്രവചനം, യുപിഎ 118 മുതല്‍ 126 സീറ്റുകള്‍ നേടുമെന്നും ന്യൂസ് നേഷന്‍ അവകാശപ്പെടുന്നു. മറ്റുള്ളവര്‍ 130 മുതല്‍ 138 സീറ്റുകള്‍ നേടുമെന്നും ന്യൂസ് നേഷന്‍ പ്രവചിക്കുന്നു. അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് വൈകീട്ട് ആറുമണിയോടെ പൂര്‍ത്തിയായതിന് പിന്നാലെയാണ് വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്.