എസി പൊട്ടിത്തെറിച്ച് നാലംഗ കുടുംബം മരിച്ചു

Update: 2022-04-08 12:29 GMT

ബംഗളൂരു: എസി പൊട്ടിത്തെറിച്ച് നാലംഗ കുടുംബം മരിച്ചു. ദമ്പതികളും രണ്ട് കുട്ടികളുമാണ് മരിച്ചത്. കര്‍ണാടകയിലെ വിജയനഗര ജില്ലയിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. എസി വെന്റിലേറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

തീപ്പിടിത്തത്തില്‍ വീട് മുഴുവന്‍ കത്തിനശിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകന്‍ അദ്വിക് (6), മകള്‍ പ്രേരണ (8) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വായ്പകളുണ്ടായിരുന്നോ എന്നും കുടുംബം ആത്മഹത്യ ചെയ്തതാണോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

Tags:    

Similar News