കര്‍ണാടകയില്‍ തീര്‍ത്ഥാടകരുടെ മിനി ബസ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ലോറിയും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ദര്‍ഗയില്‍ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കലബുര്‍ഗി ജില്ലയിലുളള നെലോഗിയില്‍ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മിനി ബസ് വന്നിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്.
31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരെ കലബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലിസ് അറിയിച്ചു.