ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Update: 2025-04-25 08:33 GMT
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍(84) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഒന്പത് വര്‍ഷം ഐഎസ്ആര്‍ഒയുടെ മേധാവിയായിരുന്നു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മലയാളിയാണ് അദ്ദേഹം. പിന്നീട് 2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.





Tags:    

Similar News