മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലാങ്കേക്കര്‍ അന്തരിച്ചു

ജൂലൈ 16ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രി വിട്ടത്.

Update: 2020-08-05 05:41 GMT

പൂനെ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശിവാജിറാവു പാട്ടീല്‍ നിലാങ്കേക്കര്‍ (91) അന്തരിച്ചു. സ്വവസതിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ജൂലൈ 16ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് പൂനെയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രി വിട്ടത്. വൃക്ക സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ഇന്ന് വൈകീട്ട് നിലാങ്കയില്‍ നടക്കും. വൈറസ് ബാധയെത്തുടര്‍ന്ന് ലാത്തൂര്‍ ജില്ലയിലെ നീലാങ്കയില്‍നിന്ന് പൂനെയിലേക്ക് താമസം മാറിയിരുന്നു. 1985 ജൂണ്‍ മുതല്‍ 1986 മാര്‍ച്ച് 6 വരെയായിരുന്നു ശിവാജിറാവു മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ഇതിന് മുമ്പ് നിലാങ്ക നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 1962 മുതല്‍ ഏഴുതവണ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള നിരവധി സര്‍ക്കാരുകളുടെ ഭാഗമായി. 1968 ല്‍ മഹാരാഷ്ട്ര എജ്യൂക്കേഷന്‍ ട്രസ്റ്റ് സ്ഥാപിച്ചത് ശിവാജിറാവുവാണ്. 

Tags:    

Similar News