അനധികൃത സ്വത്ത് സമ്പാദനക്കേസ്; തമിഴ്‌നാട് മുന്‍ മന്ത്രിയുടെ സ്വത്തുവകകളില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്

Update: 2021-12-20 03:58 GMT

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് എഐഎഡിഎംകെ മുന്‍ മന്ത്രി പി തങ്കമണിയുടെ സ്വത്തുവകകളില്‍ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ (ഡിവിഎസി) റെയ്ഡ് നടത്തി. മുന്‍ മന്ത്രിയുമായി ബന്ധപ്പെട്ട 14 സ്വത്തുവകകളിലാണ് റെയ്ഡ് നടന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് മന്ത്രിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നത്.

റെയ്ഡിന് പിന്നില്‍ 'രാഷ്ട്രീയ പകപോക്കല്‍' ആണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെ ആരോപിച്ചു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിനെതിരേ 4.85 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് വിജിലന്‍സ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് ഈറോഡ്, നാമക്കല്‍ എന്നിവയുള്‍പ്പെടെ 60 ലധികം സ്ഥലങ്ങളിലെ തങ്കമണിയുടെ വസ്തുവകകളില്‍ ഏജന്‍സി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത രണ്ടുകോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. വിജിലന്‍സ് അന്വേഷിക്കുന്ന അഞ്ചാമത്തെ തമിഴ്‌നാട് മുന്‍ മന്ത്രിയാണ് തങ്കമണി.

Tags:    

Similar News