മധ്യപ്രദേശിലെ നാല് ബിജെപി എംഎല്‍എമാര്‍ തന്റെ കൈയിലുണ്ടെന്ന് 'കംപ്യൂട്ടര്‍ ബാബ'
മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞാല്‍ അവരെ ഹാജരാക്കും. അവര്‍ ഞാനുമായി ബന്ധപ്പെടുന്നുണ്ട്. അവരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്-കംപ്യൂട്ടര്‍ ബാബ പറഞ്ഞു.
ഭോപ്പാല്‍: മധ്യപ്രദേശിലെ നാല് ബിജെപി എംഎല്‍മാര്‍ താനുമായി ബന്ധപ്പെട്ട് വരുന്നുണ്ടെന്നും തന്റെ നിര്‍ദേശപ്രകാരം അവര്‍ പ്രവര്‍ത്തിക്കുമെന്നും കംപ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാംദാസ് ത്യാഗി. നാല് ബിജെപി എംഎല്‍എമാര്‍ തന്റെ വരുതിയിലുണ്ട്. സമയം വരുമ്പോള്‍ അവരെ എല്ലാവര്‍ക്കും മുന്നില്‍ ഹാജരാക്കും. മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞാല്‍ അവരെ ഹാജരാക്കും. അവര്‍ ഞാനുമായി ബന്ധപ്പെടുന്നുണ്ട്. അവരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്-കംപ്യൂട്ടര്‍ ബാബ പറഞ്ഞു.
മധ്യപ്രദേശ് അസംബ്ലിയില്‍ അവതരിപ്പിച്ച അഭിഭാഷക സംരക്ഷണ നിയമ ബില്ലില്‍ സര്‍ക്കാരിന് അനുകൂലമായി രണ്ട് ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം വോട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കംപ്യൂട്ടര്‍ ബാബയുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം തുടരുന്നതിനിടെയാണ് ഈ തിരിച്ചടി.