കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് 4 രൂപയുമാണ് വര്‍ധിക്കുക. പെട്രോളിന് 2.98 രൂപ അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയും 12 രൂപ അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടിയുമാണുണ്ടായിരുന്നത്. ഇത് യഥാക്രമം 1.4 രൂപ, 11 രൂപ എന്നിങ്ങനെയായി കുറച്ചു.
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് അനുസൃതമായി എക്‌സൈസ് തീരുവ കുറച്ചതിനാല്‍ പെട്രോളിനും ഡീസലിനും വില വര്‍ധിക്കില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് അധികഭാരമുണ്ടാവില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം, പ്രത്യക്ഷത്തില്‍ വില വര്‍ധിക്കുന്നില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇത് ബാധ്യതയാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കാര്‍ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റില്‍ കേന്ദ്രം ഇന്ധനത്തിന് പുതിയ സെസ് ഏര്‍പ്പെടുത്തിയത്.
പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് 4 രൂപയുമാണ് വര്‍ധിക്കുക. പെട്രോളിന് 2.98 രൂപ അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിയും 12 രൂപ അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടിയുമാണുണ്ടായിരുന്നത്. ഇത് യഥാക്രമം 1.4 രൂപ, 11 രൂപ എന്നിങ്ങനെയായി കുറച്ചു. ഡീസലിന്റെ അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി 4.83 രൂപയില്‍നിന്ന് 1.8 രൂപയായും അഡീഷനല്‍ ഡ്യൂട്ടി ഒമ്പതില്‍നിന്ന് എട്ടുരൂപയായും കുറച്ചു. പുതിയ കസ്റ്റംസ് തീരുവയിലും കേന്ദ്രം മാറ്റംവരുത്തി.
ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക. ലെതര്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍ സോളാര്‍ സെല്‍ എന്നിവയ്ക്കാണ് വില കൂടുന്നത്. ആഭ്യന്തര ഉത്പാദനത്തിന് മാറ്റംവരുത്തുന്നതിന് പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് തീരുവയില്‍ മാറ്റംവരുത്തിയത്. ഇതോടെ സ്വര്‍ണം, വെള്ളി, വൈദ്യുതി, ചെരുപ്പ്, ഇരുമ്പ്, സ്റ്റീല്‍ ചെമ്പ് എന്നിവയ്ക്ക് വിലകുറയും.