സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിഷേധം പരിഹാരമല്ല: കര്‍ഷകരോട് കേന്ദ്ര കൃഷിമന്ത്രി
കര്‍ഷകര്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നത് പരിഗണിക്കാം. അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഈ വിഷയത്തില്‍ കര്‍ഷകരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരേ കര്‍ഷകസംഘടനകള്‍ രാജ്യത്ത് നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. 26-27 തിയ്യതികളിലായി കേന്ദ്രസര്‍ക്കാരിനെതിരേ വിവിധ കര്‍ഷകസംഘടനകള്‍ 'ഡല്‍ഹി ഛലോ മാര്‍ച്ച്' ആരംഭിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര കൃഷിമന്ത്രിയുടെ പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ കര്‍ഷകര്‍ ഉപേക്ഷിക്കണം. പ്രതിഷേധം ഒരു പരിഹാരമാര്‍ഗമല്ല. കര്‍ഷകര്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നത് പരിഗണിക്കാം. അതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഈ വിഷയത്തില്‍ കര്‍ഷകരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പ്രവൃത്തിയിലൂടെ അവര്‍ക്ക് യാതൊരു പ്രയോജനവും കിട്ടില്ലെന്ന് മന്ത്രി ഓര്‍മപ്പെടുത്തി.
കാര്‍ഷിക നയത്തിലെ പുതിയ നിയമം കാലത്തിന്റെ ആവശ്യമാണ്. ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഡിസംബര്‍ 3ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ അവരെ (കര്‍ഷക യൂനിയനുകളെ) ക്ഷണിച്ചിരിക്കുകയാണ്. ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയുകള്ളൂവെന്ന് എല്ലാ കര്‍ഷക സഹോദരങ്ങളും മനസ്സിലാക്കണം. കേന്ദ്രസര്‍ക്കാര്‍ തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറാണ്. കര്‍ഷക യൂനിയനുകള്‍ പ്രതിഷേധിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് വരണം. അവരെ സ്വാഗതം ചെയ്യുന്നു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരു രാഷ്ട്രീയവും പാടില്ല. പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയും അവര്‍ക്ക് പ്രയോജനം ലഭിക്കില്ലെന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്തുചെയ്തുവെന്ന് കാണണമെന്നും കേന്ദ്ര കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെ കേന്ദ്രത്തിനെതിരായ 'ഡല്‍ഹി ഛലോ മാര്‍ച്ച്' തടയാന്‍ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പോലിസ് പ്രയോഗിച്ചിരുന്നു. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളും ഹരിയാന സര്‍ക്കാര്‍ അടച്ചിരിക്കുകയാണ്. ഡല്‍ഹി നഗരത്തിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ചു. നൈനിറ്റാള്‍-ഡല്‍ഹി റോഡിലെത്തിയ കര്‍ഷകര്‍ക്കു നേരെയും പഞ്ചാബില്‍നിന്നെത്തിയ കര്‍ഷകര്‍ക്ക് നേരെയും അംബാലയില്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. അംബാലയില്‍ കര്‍ഷകര്‍ പോലിസ് ബാരിക്കേഡുകള്‍ പുഴയിലേക്ക് എറിഞ്ഞു.