ഹൈദരാബാദ്: ചാര്‍മിനാര്‍ സന്ദര്‍ശിക്കാനെത്തുന്ന മുസ്ലിംകള്‍ക്കു നോമ്പുതുറക്കാനുള്ള പഴങ്ങളും വെള്ളവും വിതരണം ചെയ്യുന്ന ഹിന്ദുയുവതിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു. ഹൈദരാബാദില്‍ നിന്നുള്ള യുവതിയാണ് യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നോമ്പുതുറ ഒരുക്കിയത്.
നോമ്പുകാര്‍ക്കായി കാരക്ക, വെള്ളം, പഴം തുടങ്ങിയവ വിതരണം ചെയ്യുന്ന യുവതിയുടെയും സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.