മോദിക്കെതിരേ ഒളിയമ്പെയ്ത് ഗഡ്കരി
ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് താല്‍പര്യമാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് തല്ലുകൊള്ളേണ്ടി വരും. അതിനാല്‍ നല്‍കാന്‍ കഴിയുന്നത് മാത്രമേ വാഗ്ദാനം ചെയ്യാവൂ-ഗഡ്കരി പറഞ്ഞു.
മുംൂബൈ: മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരേ ഒളിയമ്പെയ്തു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയ നേതാക്കള്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങളുടെ തല്ലുകൊള്ളേണ്ടിവരും എന്നായിരുന്നു ഗഡ്കരിയുടെ മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് താല്‍പര്യമാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് തല്ലുകൊള്ളേണ്ടി വരും. അതിനാല്‍ നല്‍കാന്‍ കഴിയുന്നത് മാത്രമേ വാഗ്ദാനം ചെയ്യാവൂ-ഗഡ്കരി പറഞ്ഞു. ഗഡ്കരിയുടെ പ്രസ്താവന മോദിക്ക് മുന്നില്‍ വച്ച കണ്ണാടിയാണെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വിറ്ററിലൂടെ പരിഹസിച്ചു. ഗഡ്കരിയുടെ വാക്കുകള്‍ പ്രധാനമന്ത്രിയെ ഒവൈസി ടാഗ് ചെയ്യുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതാക്കള്‍ക്കാണെന്ന ഗഡ്കരിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.