മൂന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ ഇനി ഭാരതീയ ദര്‍ശനപഠനവും; 19 അംഗസമിതി രൂപവത്കരിച്ച് എന്‍ സി ഇ ആര്‍ ടി

Update: 2023-11-10 04:57 GMT


ഡല്‍ഹി : മൂന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളില്‍ ഭാരതീയ ദര്‍ശനവുമായി ബന്ധപ്പെട്ട പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് 19 അംഗ സമിതി രൂപവത്കരിച്ച് എന്‍.സി.ഇ.ആര്‍.ടി ചെന്നൈയിലെ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ ചെയര്‍മാന്‍ എം.ഡി ശ്രീനിവാസാണ് സമിതി അധ്യക്ഷന്‍. ഓരോ വിഷയത്തിലും ഭാരതീയ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവ കണ്ടെത്തി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും.

ഐ.ഐ.ടി-ഗാന്ധിനഗറിലെ വിസിറ്റിങ് പ്രൊഫസറും എന്‍.എസ്.ടി.സി അംഗവുമായ മൈക്കല്‍ ഡാനിനോ, പ്രിന്‍സ്റ്റണിലെ പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവ്, എന്‍.എസ്.ടി.സി കോ-ചെയര്‍പേഴ്‌സണ്‍ വി രാമനാഥന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യന്‍ സംസ്‌കാരം, വേദങ്ങള്‍, കല, വാസ്തുവിദ്യ, ഇതിഹാസങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സമിതി ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ രേഖകള്‍ തയ്യാറാക്കും. നവംബര്‍ 20-നകം എന്‍.സി.ഇ.ആര്‍.ടി, എന്‍.എസ്.ടി.സി എന്നിവയ്ക്ക് പാഠ്യപദ്ധതി സമര്‍പ്പിക്കും. പാഠപുസ്തകങ്ങളുടെയും അധ്യാപന- പഠന സാമഗ്രികളുടെയും ആദ്യ കരട് ഡിസംബര്‍ 31-ന് മുമ്പ് സമര്‍പ്പിക്കും. അവസാന പതിപ്പുകള്‍ 2024 ജനുവരി 31-നകം പുറത്തിറക്കും.




Tags:    

Similar News