അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ട് പാക് പൗരന്‍മാരെ ഇന്ത്യ വിട്ടയച്ചു

Update: 2022-04-17 05:39 GMT
അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ട് പാക് പൗരന്‍മാരെ ഇന്ത്യ വിട്ടയച്ചു

അമൃത്‌സര്‍: അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ രണ്ട് പാകിസ്താന്‍ പൗരന്‍മാരെ ഇന്ത്യ വിട്ടയച്ചു. യഥാക്രമം 2016, 2018 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍മാരായ സര്‍വാര്‍ ബെയ്ഗ്, മുഹമ്മദ് ആസിഫ് എന്നിവരെയാണ് മോചിപ്പിച്ചത്. അവരുടെ പേപ്പറുകള്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പാകിസ്താനിലേക്ക് തിരിച്ചയച്ചതായി ഇമിഗ്രേഷന്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ അരുണ്‍പാല്‍ സിങ് അറിയിച്ചു.

ഞാന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണ്. എന്റെ കുടുംബത്തിലേക്ക് തിരികെ പോവുന്നതില്‍ എനിക്ക് സന്തോഷമുണ്ട്- സര്‍വാര്‍ ബെയ്ഗ് എഎന്‍ഐയോട് പറഞ്ഞു. അതിര്‍ത്തി കടന്നിട്ട് നാല് വര്‍ഷമായി. അബദ്ധത്തിലാണ് ഇവിടെ എത്തിയതെന്ന് മുഹമ്മദ് ആസിഫും പറഞ്ഞു.

Tags:    

Similar News