2030ഓടെ ഇന്ത്യയ്ക്ക് 6 ജി സേവനങ്ങള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി

ടെലികോം റെഗുലേറ്ററി അതോറിറ്റി യുടെ രജതജൂബിലി ആഘോഷവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ദൗത്യസേനയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Update: 2022-05-17 17:49 GMT

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ തന്നെ നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി യുടെ രജതജൂബിലി ആഘോഷവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ദൗത്യസേനയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ 450 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് വന്നുചേരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 3 ജി, 4 ജി ടെലികോം നെറ്റ് വര്‍ക്കുകളാണ് രാജ്യത്തുള്ളത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ 5 ജി സര്‍വീസ് നിലവില്‍ വരുത്താനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

കേവലം ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കല്‍ മാത്രമല്ലെന്നും ഇതുമൂലം വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News