ചെന്നൈ: കോടതിയലക്ഷ്യകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നു ചര്‍ച്ചകളിലിടം നേടിയ റിട്ട. ജസ്റ്റിസ് സിഎസ് കര്‍ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. മദ്രാസ്, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന കര്‍ണന്‍ ചെന്നൈ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണു ജനവിധി തേടുന്നത്. കര്‍ണന്‍ തന്നെ രൂപീകരിച്ച ആന്റി കറപ്ഷന്‍ ഡൈമാനിക് പാര്‍ട്ടി പ്രതിനിധിയായാണ് മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് താനെന്നും 35 മണ്ഡലങ്ങളില്‍ പാര്‍ട്ടി ജനവിധി തേടുമെന്നും ജ. കര്‍ണന്‍ വ്യക്തമാക്കി.