ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ മല്‍സരിക്കുമെന്ന് സിപിഐ
ജെഎന്‍യു റാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് നേരത്തെ എബിവിപി മുന്‍ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ മല്‍സരിക്കില്ലെന്ന അഭ്യൂഹം തള്ളി സിപിഐ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെഗുസാരൈ മണ്ഡലത്തില്‍ നിന്നു തന്നെ കനയ്യകുമാര്‍ മല്‍സരിക്കുമെന്നു സിപിഐ വ്യക്തമാക്കി. മൂന്നുവര്‍ഷം മുമ്പു ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച റാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന കേസില്‍ കനയ്യകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ കഴിഞ്ഞ ദിവസമാണ് പോലിസ് കുറ്റപത്രം സമര്‍പിച്ചത്. ഇതേ തുടര്‍ന്നാണ് കനയ്യകുമാറിനെ മല്‍സരിപ്പിക്കില്ലെന്ന അഭ്യൂഹങ്ങളുയര്‍ന്നത്. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തള്ളിയ സിപിഐ നേതൃത്വം കനയ്യകുമാര്‍ തന്നെയാണ് ബെഗുസാരൈ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെന്നു വ്യക്തമാക്കുകയായിരുന്നു. സഖ്യകക്ഷികളില്‍ ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ അവരെ കാര്യങ്ങല്‍ പറഞ്ഞു മനസ്സിലാക്കുമെന്നും സിപിഐ നേതാക്കള്‍ വ്യക്തമാക്കി. ജെഎന്‍യു റാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് നേരത്തെ എബിവിപി മുന്‍ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.