അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് സ്റ്റാലിന്‍

പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം ശക്തമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-27 00:39 GMT
അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രിം കോടതി നിര്‍ദേശപ്രകാരം 152 അടിയായി ഉയര്‍ത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിന്‍. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം ശക്തമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഉറപ്പ് വരുത്തും. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഡിഎംകെ അധ്യക്ഷന്റെ പരാമര്‍ശം.  

Tags:    

Similar News