ഭോപാല്‍: കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ചൗകിദാര്‍ എന്ന് എഴുതിയ ബിജെപി എംഎല്‍എക്കു പോലിസ് പിഴയിട്ടു. മധ്യപ്രദേശിലെ പന്ദാനയില് നിന്നുള്ള ബിജെപി എംഎല്‍എ രാം ദങ്കോരക്കാണു പോലിസ് പിഴയിട്ടത്. തന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ചൗകിദാര്‍ പന്ദാന എന്നാണ് എംഎല്‍എ എഴുതിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് എംഎല്‍എ നമ്പര്‍ പ്ലേറ്റില്‍ മുകളിലായി ചൗകിദാര്‍ പന്ദാന എന്നു എഴുതി ചേര്‍ത്തത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാഷ്ട്രീയ വിരോധമാണ് തനിക്കെതിരായ നടപടിയെന്നു എംഎല്‍എ പ്രതികരിച്ചു.