മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുമെന്നു സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്രാ നേതൃത്ത്വം. സംസ്ഥാനത്തെ 48 സീറ്റുകളിലും സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും എസ്പി സംസ്ഥാന അധ്യക്ഷന്‍ അബു അസിം ആസ്മി വ്യക്തമാക്കി. ബിജെപി സര്‍ക്കാരിനു കീഴില്‍ രാജ്യത്ത് മതേതരത്വം അവസാനിക്കുകയാണ്. ഇത് അനുവദിച്ചുകൂടാ. ഇതിനായാണ് എസ്പി- ബിഎസ്പി സഖ്യം രൂപീകരിച്ചതെന്നും സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി രൂപപ്പെടുമെന്നും ആസ്മി പറഞ്ഞു.